Friday, February 23, 2018

Meditation

*നല്ല ചിന്തകൾ*                                                                                                                                                                                       
ഞാൻ ഇത്രയ്ക്ക് സ്നേഹിച്ചിട്ടും അയാൾ / അവൾ എന്നെ മനസിലാക്കിയില്ലല്ലോ എന്ന് പരിഭവിക്കുന്നവരാണ് പലരും.

ആർക്കാണ് കുഴപ്പം ?
- സ്നേഹത്തിനോ ?
- അവർക്കോ ?
- നമുക്കോ ?

മറ്റുള്ളവരിൽ കാരണങ്ങൾ ആരോപിക്കാനാണ് എളുപ്പം. യഥാർത്ഥത്തിൽ നമ്മുടെ സ്നേഹം മറ്റെയാൾക്ക് തിരിച്ചറിയുന്നില്ലെങ്കിൽ കുഴപ്പം നമ്മുടെത് തന്നെ.

ഓരോർത്തരുടെയും മനസ്സ് ആവശ്യപ്പെടുന്ന ചിലതുണ്ട്. അത് നൽകാനാവുക എന്നതാണ് രണ്ടുപേർക്കിടയിലെ കെമിസ്ട്രി .

മനസ്സിന്റെ ആവശ്യങ്ങൾ തിരിച്ചറിയാൻ കലർപ്പില്ലാത്ത സ്നേഹം വേണം .

ഇഷ്ടം വേണം . പരസ്പരം തിരിച്ചറിയാനാകാതെ പോകുന്നുവെങ്കിൽ സ്നേഹം പ്രകടിപ്പിക്കുന്നരീതിയിൽ മാറ്റങ്ങൾ വരുത്തുക.

ചഷകത്തിലെ വീഞ്ഞ് പോലാകരുത് നമ്മുടെ സ്നേഹം. അതിനൊരിക്കലും അതിന്റെ ലഹരിയറിയില്ല. കുടിക്കുന്നവർക്കെ അതറിയാനാകൂ. സ്നേഹം നിറച്ചുവെച്ചാലൊന്നും കാര്യമില്ല. അത് പകർന്നുനൽകണം മറ്റുള്ളവർക്ക്.

_*മൊഴി മുത്തുകൾ*_

*ജീവിതo ഏറെ ആഹ്ലാദം നിറഞ്ഞതാകണമെങ്കിൽ ദാമ്പത്യം സന്തുഷ്ട മായിരിക്കണം. ജീവിതം നരകതുല്യമാകാനും ദാമ്പത്യം മതി._*

*ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ അനുഭവമാകണം ദാമ്പത്യം. എന്നാൽ വലിയൊരുവിഭാഗത്തിന്റെ അനുഭവം അങ്ങിനെയല്ല.*

*എന്തുകൊണ്ട്  എന്ന ചോദ്യത്തിന് ഉത്തരം "ദുരഭിമാനവും ദുർവാശിയും''എന്നതാണ് - ഇതിൽ പുരുഷനും സ്ത്രീയും തുല്യ പങ്കാളികളാകാം._*

*തന്നെ അടിമയെ പോലെ അനുസരിക്കേണ്ടവളാണ്  ഭാര്യ എന്ന അഹന്ത വെച്ചു പുലർത്തുന്ന ഭർത്താവും, അവനാര് എന്നെഭരിക്കാൻ എന്ന് ചിന്തിക്കുന്ന ഭാര്യയും ആയാൽ രണ്ട് പേരും മറന്ന് പോകുന്ന വികാരമാണ് സ്നേഹം.*

*ഫലം രണ്ട് പേരും തകർക്കുന്നത് സ്വന്തം സമാധാനവും സൗഖ്യവും സർവോപരി മനോഹരമായ ജീവിതവുമാണ്.*
*sivanandakendra.blogspot.com*