*കിഡ്ണി സ്റ്റോൺ
വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട 6 മുൻകരുതലുകൾ*
*Health Tips*
ഇന്ന് പലരും അനുഭവിക്കുന്ന ഒരു
ബുദ്ധിമുട്ടാണ് കിഡ്നി സ്റ്റോൺ.
അതിനുള്ള പ്രധാന കാരണം ചൂട്
തന്നെയാണ്. ചൂട് കാലത്താണ്
സ്റ്റോണിന്റെ ബുദ്ധിമുട്ടുമായി
എത്തുന്നവരുടെ എണ്ണം 40% കണ്ട്
വർദ്ധിക്കുമെന്ന് ആശുപത്രികളെ
കേന്ദ്രീകരിച്ചുള്ള പഠനം
വ്യക്തമാക്കുന്നു. ശരീരത്തിൽ
ജലത്തിന്റെ കുറവ്, തപനില, ആർദ്രത, ഡീഹൈഡ്രേഷൻ എന്നീ
പല കാരണങ്ങൾ കൊണ്ടും സ്റ്റോണിന്റെ പ്രശ്നങ്ങൾ ഉണ്ടാകാം. ഇന്ത്യയിൽ 50 മുതൽ
70 ലക്ഷം പേർക്ക്
സ്റ്റോണിന്റെ അസുഖം
ബാധിച്ചിട്ടുള്ളതായും ഇതിൽ
1000ത്തിൽ ഒരാൾക്ക് ഈ അസുഖം
കാരണം ആശുപത്രിയിൽ
ചികിത്സതേടേണ്ട സ്ഥിതിയാണ്
ഉള്ളതെന്നും പഠനം പറയുന്നു. ഈ
കൊടും ചൂട് സമയത്ത്
സ്റ്റോണിന്റെ പ്രശ്നങ്ങളിൽ
നിന്നും നമ്മുടെ ശരീരത്തെ
രക്ഷിക്കാനുള്ള മാർഗങ്ങൾ
എന്തൊക്കെയാണെന്ന്
പരിശോധിക്കാം.
*1) ധാരാളം വെള്ളം കുടിക്കുക:*
സ്റ്റോണിന്റെ അസുഖത്തിൽ
നിന്നും ശരീരത്തെ രക്ഷിക്കാൻ
ആദ്യം ചെയ്യേണ്ടത് ധാരാളം
വെള്ളം കുടിക്കുക എന്നതാണ്. 2
മണിക്കൂർ കൂടുമ്പോൾ നിങ്ങൾക്ക്
വാഷ് റൂമിൽ പോകാൻ
തോന്നുന്നില്ല എങ്കിൽ
അതിനർത്ഥം നിങ്ങൾ
ആവശ്യത്തിന് വെള്ളം
കുടിക്കുന്നില്ല എന്നു
തന്നെയാണ്.
*2) നാരങ്ങ വെള്ളം:* വേനൽ
കാലത്ത് നാരങ്ങ വെള്ളം
ധാരാളമായി കുടിക്കുക. നാരങ്ങ
വെള്ളം കുടിക്കുന്നത് ശരീരത്തിൽ
സ്റ്റോണുണ്ടാകുന്നത് തടയും,
ഒപ്പം വയറിനുള്ളിലെ ചൂട് കുറയ്ക്കുകയും ചെയ്യും.
*3) സോഡ ഒഴിവാക്കുക:*
ഓക്സിലേറ്റിന്റെ അളവ് കൂടുതൽ
ഉള്ള പാനിയങ്ങൾ ഒഴിവാക്കുക,
സോഡ, ഐസ് ടീ, ചോക്ലേറ്റ്,
സ്ട്രോബെറി, നട്സ് എന്നിവ
ഇതിൽ പെടും. ഇവയെല്ലാം ചൂട്
കാലത്ത് അധികമായി
കഴിക്കുന്നത് ഒഴിവാക്കണം.
*4) കഫീൻ: ചായ,* കാപ്പി എന്നിവ ഒഴിവാക്കണം. നിങ്ങൾ
ഇത്തരം പാനീയങ്ങൾ
ആവശ്യത്തിൽ കൂടുതൽ കുടിക്കുന്ന
ശീലമുള്ള ആളാണെങ്കിൽ നിങ്ങൾ ചെയ്യുന്നത് വളരെ വലിയൊരു
തെറ്റാണ്. കഫീനിന്റെ
ആധിക്യം ഡീഹൈഡ്രേഷന്
കാരണമാകും.
*5) ഉപ്പ് കുറച്ച്:*
ചൂട് സമയത്ത്
ഉണ്ടാകുന്ന കിഡ്നി സ്റ്റോണിൽ
നിന്നും രക്ഷനേടാൻ
ഭക്ഷണത്തിൽ ഉപ്പ്
ഉപയോഗിക്കുന്നത് കുറയ്ക്കുക. ഇത്
ഒരു ശീലമാക്കി ഉപ്പ് ഉപയോഗം
കുറച്ചാൽ സ്റ്റോണിന്റെ
പ്രശ്നങ്ങളിൽ നിന്നും ഒരു പരിധിവരെ രക്ഷനേടാം.
*6) ശരിയായ അളവിൽ*
പ്രോട്ടീൻ: മാംസാഹാരം, മുട്ട, മത്സ്യം തുടങ്ങിയ പ്രോട്ടീൻ
ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ
ചൂട് സമയത്ത് അധിക
കഴിക്കതിരിക്കുന്നതാണ് നല്ലത്.
ഇവയിൽ അടങ്ങിയിരിക്കുന്ന
പ്യൂരിൻ എന്ന പ്രകൃതിദത്ത
പദാർത്ഥം ദഹന സമയത്ത് യൂറിക്
ആസിഡായി പരിണമിക്കുന്നു,
അത് കിഡ്നി സ്റ്റോണിന്
കാരണമാകും.
*സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും വേണ്ടി ഷെയര്‍ ചെയ്യൂ....*
*sivanandakendra.blogspot.com*