Thursday, December 27, 2018

Nature cure

പ്രിയ സുഹൃത്തുക്കളെ...

2018 ഡിസംബർ ഒന്നിന് ചേർന്ന GICSNA എക്സിക്യൂട്ടീവ് യോഗ തീരുമാനം അനുസരിച്ച്  എട്ടാമത് ദേശീയ നാച്ചുറോപ്പതി ആൻറ് യോഗ സയൻസ് കോൺഗ്രസ്സ് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനടുത്തുള്ള അദ്ധ്യാപക ഭവനിൽ വെച്ച് 2018 ഡിസംബർ 29 ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നടത്താൻ തീരമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു.

ഇത്തവണത്തെ കോൺഗ്രസ്സിന്റെ തീം *പ്രകൃതിചികിത്സയുടേയും യോഗയുടെയും സാദ്ധ്യതകൾ പരിസ്ഥിതി സൗഹാർദ്ദ വിനോദസഞ്ചാരത്തിൽ* എന്നതാണ്.

ജിക്സ്ന എക്സിക്യൂട്ടീവ് അംഗങ്ങളായിരിക്കും സംഘാടകസമിതി അംഗങ്ങൾ. സംഘാടക സമിതി ജനറൽ കൺവീനർ ഡോ. സജീന ഷുക്കൂറാണ്.

സയൻസ് കോൺഗ്രസ്സിലെ പ്രധാന പരിപാടികൾ ഇനി പറയുന്നു.

*സുവനീർ പ്രസിദ്ധീകരണവും പ്രകാശനവും*

*പ്രബന്ധാവതരണങ്ങൾ*

*ജിക്സ്ന അംഗങ്ങളുടെ പ്രകൃതിചികിത്സാ/ യോഗ സെന്ററുകളെ പരിചയപ്പെടുത്തുന്ന മൂന്ന് മിനിറ്റ് ഡോക്യുമെന്റേഷൻ*

*ജിക്സ്‌ന അംഗങ്ങളുടെ പുസ്തകങ്ങളുടെയും പ്രകൃതി ഉൽപന്നങ്ങളുടെയും പ്രദർശനവും വിപണനവും*

*പ്രകൃതി ചികിത്സ, യോഗ എന്നീ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗൽഭരെ ആദരിക്കൽ*

*ജിക്സ്ന ഭരണസമിതി തെരെഞ്ഞെടുപ്പ്*

*NCVT സർട്ടിഫിക്കറ്റ് വിതരണം*

സുവനീറിലേക്ക് മൂന്നു പേജിൽ കുറയാത്ത ലേഖനങ്ങൾ, അഞ്ചു പേജിൽ കവിയാത്ത പ്രബന്ധങ്ങൾ, സ്വന്തം സെൻററുകളുടെ മൂന്നു മിനിറ്റ് വീഡിയോ ചിത്രീകരണം എന്നിവ ഈ മാസം 15ന് മുമ്പായി gicsna11@gmail.com എന്ന മെയിൽ ഐ.ഡി യിലേക്ക് അയക്കേണ്ടതാണ്.

രജിസ്ടേഷൻ ഫീസ് നൂറ് രൂപയാണ്.

താമസസൗകര്യം ആവശ്യമുള്ളവർക്ക് മുൻകൂട്ടി അറിയിച്ചാൽ ഡിസംബർ 28ന് വൈകുന്നേരം 6 മണി മുതൽ പിറ്റേന്ന് വൈകുന്നേരം ആറു മണി വരെ നൂറു രൂപ നിരക്കിൽ ഡോർമെട്രി സൗകര്യം നല്കുന്നതാണ്.

ജിക്സ്നയെ ശക്തിപ്പെടുത്തുന്നതിലൂടെ നമ്മൾ സ്വയം ശക്തിപ്പെടുകയാണ്.

ആയതിനാൽ നാഷണൽ നാച്ചറോപ്പതി & യോഗ സയൻസ് കോൺഗ്രസ്സ് വൻ വിജയമാക്കി മാറ്റുക.

കൂടുതൽ വിവരങ്ങൾക്ക് ജനറൽ കൺവീനർ ഡോ. സജീന ഷുക്കൂറിനെ വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക.
9447553284.

പ്രസിഡന്റ്‌/സെക്രട്ടറി
ജിക്സ്ന

No comments: